പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. പൂഞ്ഞാർ പെരിങ്ങളം സ്വദേശിയായ അനീഷും മൂന്നു സുഹൃത്തുക്കളുമാണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്.
മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരിയാണ് പീഡനത്തിനിരയായാത്. കാമുകനും പൂഞ്ഞാർ പെരിങ്ങളം സ്വദേശിയുമായ അനീഷ്, സുഹൃത്തുക്കളായ അരുൺ, അനൂപ്,അനീഷ് എന്നിവരാണ് പിടിയിലായത്. അനീഷും പെൺകുട്ടിയും തമ്മിലുള്ള ബന്ധം മൊബൈൽ ഫോണിൽ പകർത്തിയ സുഹൃത്ത് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയേശേഷം കാമുകന്റെ അറിവോടെ പെൺകുട്ടിയെ പീഡിപ്പിച്ചു.
പിന്നീട് മറ്റുള്ളവർക്കും കൈമാറി. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഇവർ പലതവണ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ സുഹൃത്തുക്കളും ഫോണിൽ പകർത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ കാണാതായതോടെ അമ്മ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജനമായ പ്രേദശത്ത് കണ്ടെത്തുകയുമായിരുന്നു. കാമുകന്റെ സുഹൃത്തുക്കൾ വിളിച്ചിറക്കി കൊണ്ടുപോയതാണെന്ന് പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പീഡിപ്പിച്ചതിനൊപ്പം, ദലിത് പൺകുട്ടിയ ഉപദ്രവിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്