ഇടുക്കി ബൈസണ്‍വാലിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഒന്നര കിലോ കഞ്ചാവുമായി ജോസ് ഗിരി സ്വദേശി പുത്തന്‍പുരയ്ക്കല്‍ റോസ് മോനെ രാജാക്കാട് പൊലീസ് അറസ്റ്റുചെയ്തു.
ബൈസണ്‍വാലി മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് രാജാക്കാട് എസ് ഐ പി ഡി അനൂപ് മോന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് റോസ് മോന്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞയാഴ്ച്ച ബൈസണ്‍വാലി അമ്പലക്കവലയില്‍ പത്മരാജന്റെ കൃഷിയിടത്തില്‍ നിന്നും അരക്കിലോ കഞ്ചാവും പതിമൂന്ന് ലിറ്റര്‍ വിദേശമദ്യവും പിടികൂടിയിരുന്നു.
പത്മരാജനും സഹായിയും പിടിയിലായി റിമാന്റില്‍ കഴിയവേയാണ് ഇയാളുടെ സുഹൃത്തായ റോസ് മോന്‍ കഞ്ചാവുമായി പിടിയിലാകുന്നത്. പത്മരാജന്റെ കടയില്‍ ജോലി നോക്കുന്ന ഇയാള്‍ പത്മ രാജന്റെ തന്നെ കൃഷിയിടത്തില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എടുത്ത് വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലാകുന്നത്.
പത്മരാജന് വേണ്ടി കഞ്ചാവ് തമിഴ് നാട്ടില്‍ നിന്ന് കടത്തി കൊണ്ട് വരുന്നതും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതും റോസ്മോനാണെന്ന് പൊലീസ് പറയുന്നു. ഹൈറേഞ്ചിലെ സ്‌കൂള്‍ , കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവര്‍. വരുംദിവസങ്ങളിലും ഈ മേഖലകളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.