തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത് നാട്ടിലാകെ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നു. 120 കിലോവാട്ടിനുള്ള പാനലുകളും 141 കിലോവാട്ടിനുള്ള സാമഗ്രികളും സ്ഥാപിച്ചു. പഞ്ചായത്തിലെ ഓരോ വീട്ടിലും സൗരോര്‍ജം ഉല്‍പാദിപ്പിക്കാനാണ് പദ്ധതി.
തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത് സൗരോര്‍ജത്തിലൂടെ വൈദ്യുതി വിതരണമാണ് ഉദ്ദേശിക്കുന്നത്. അരലക്ഷം രൂപ ഓരോ വീടുകളും ചെലവിടണം. മൊത്തം, പഞ്ചായത്തിലാകെ പ്രതിദിനം 500 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. മുന്നൂറു പ്ലാന്റുകളിലായാണ് ഉല്‍പാദിപ്പിക്കുക. സൗരോര്‍ജം വൈദ്യുതിയാക്കി മാറ്റുന്ന കണ്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കിയുള്ളത് കെ.എസ്.ഇ.ബിക്കു വിറ്റ് പണം വാങ്ങാം. പഞ്ചായത്തുതലത്തില്‍ സമ്പൂര്‍ണ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്ന ആദ്യ സ്ഥലമെന്ന പേര് സ്വന്തമാക്കാനാണ് ഭരണസമിതിയുടെ നീക്കം.
സാധാരണ സോളാര്‍ സംവിധാനത്തെ പോലെ ഇതില്‍ ബാറ്ററി ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉപയോഗിച്ചു ബാക്കി വരുന്ന വൈദ്യുതി പാഴാവുന്ന അവസ്ഥയുമില്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ തകരാറിലായാല്‍ പണം തിരികെ തരും. പ്ലാന്റിന്റെ പ്രവര്‍ത്തനം ഗ്യാരന്‍ഡി ഇറുപത്തിയഞ്ചു വര്‍ഷമാണ്. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.