രണ്ടിടത്തായി പ്രവർത്തിച്ചിരുന്ന കൽപറ്റ ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇനി മുതൽ ഒരു കെട്ടിടത്തിൽ. കൽപറ്റ പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന ബ്ലോക്കിലെ സംവിധാനങ്ങൾ കൈനാട്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കൽപറ്റ പൊലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലായിരുന്നു ഉച്ചയ്ക്കു ശേഷമുള്ള ഒപി.
ഗൈനക്കോളജി വിഭാഗവും കിടത്തി ചികിൽസയും ഇവിടെയായിരുന്നു. കൈനാട്ടിയിൽ തുടങ്ങിയ പുതിയ കെട്ടിടത്തിൽ ഉച്ചവരെ ഒ.പി നിലവിലുണ്ടായിരുന്നു. പഴയ ജനറൽ ആശുപത്രിയിലെ സംവിധാനമെല്ലാം ഇപ്പോൾ കൈനാട്ടിലേക്ക് കൊണ്ടു വന്നു.
മൂന്നു നില കെട്ടിടമാണിത്. എക്സറേ, അൾട്രസൗണ്ട് സ്കാൻ തുടങ്ങിയ പുതിയ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഒാപ്പറേഷൻ തിയേറ്ററും വിപുലീകരിച്ച ഫാർമസിയും ഉണ്ട്.
ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ഇവിടെ ഈ സൗകര്യങ്ങൾ മതിയാകില്ല. കൂടുതൽ കിടക്കകളും മറ്റ് സംവിധാനങ്ങളും ഒരുക്കണം. ഡോക്ടർമാരും വേണ്ടിവരും. പാർക്കിങ് സൗകര്യത്തിന്റെയും കാന്റീന്റേയും അഭാവവും ഉണ്ട്.