വയനാട്ടിലെ പല നാട്ടിൻമ്പുറങ്ങളും ചിത്രശലഭങ്ങളെക്കൊണ്ട് സമ്പന്നമായിരിക്കുകയാണ്. ചില ഇനം ചിത്രശലഭങ്ങളുടെ പശ്ചിമഘട്ടത്തിലേക്കുള്ള ദേശാടനയാത്ര കൂടി ആരംഭിച്ചു. കഴിഞ്ഞ വർഷം വയനാട്ടിൽ ദേശാടനശലഭങ്ങളുടെ സാന്നിധ്യത്തിൽ വലിയ തോതിൽ കുറവ് വന്നിരുന്നു.
പൂമ്പാറ്റ കൂടിച്ചേരുമ്പോഴാണ് വസന്തം. തുലാവർഷം പിറന്നപ്പോൾ പലനാട്ടിമ്പുറങ്ങളിലും ചിത്രശലഭങ്ങൾ നിറഞ്ഞ് വസന്തമായി. ഒറ്റയ്ക്കായും കൂട്ടമായും പൂക്കളിലേക്ക് ഇവ പറന്നിറങ്ങുന്നു.
പൂമ്പാറ്റ എന്ന വിളിപ്പോരുള്ള പ്രാണിലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ജീവി വർഗമാണ് ചിത്രശലഭങ്ങൾ. ഇലകളോടോ പൂവിനോടോ സമാനമായ നിറങ്ങൾ കൂടിയാകുമ്പോൾ ഭംഗി കൂടുന്നു. കാഴ്ചയിൽ മാത്രമല്ല ജീവിതചക്രങ്ങളിലും കൗതുകൾ ഏറെയുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് സമതലങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിലേക്ക് വയനാടൻ കാടുകളിലൂടെ ചില ഇനങ്ങൾ നീങ്ങുക. ഏപ്രിൽ ജൂൺ മാസങ്ങളിൽ ഇവയുടെ പുതിയ തലമുറ തിരിച്ചിറങ്ങുന്നു എന്നും വിദഗ്ദർ. എന്നാൽ ദേശാടനപഥങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയനാട്ടിൽ 178 ഇനം പൂമ്പാറ്റകളുണ്ടെന്ന് രണ്ട് വർഷം മുമ്പ് ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. അപൂർവ ഇനങ്ങളുടെ വരെ കണക്കെടുത്തു.
ആവാസവ്യവസ്ഥയിൽ വന്ന മാറ്റം കീടനാശിനി പ്രയോഗം എന്നിവ എണ്ണങ്ങളിൽ കുറവു വരുത്തുന്നു എന്ന് ആശങ്കകളുണ്ട്. കഴിഞ്ഞ വർഷം ദേശാടനശലഭങ്ങൾ കുറയൻ കാരണം ഇതാണെന്ന് വിലയരുത്തപ്പെടുന്നു.
തേനീച്ചയെപ്പോലെത്തന്നെ സസ്യങ്ങളുടെ പരാഗണങ്ങൾക്ക് അത്യന്താപേക്ഷികമാണ് പൂമ്പാറ്റകൾ. ഇവടെ അഭാവം ചെടികളുടെ വർധനവിനെയും മറ്റ് ജീവവിർഗങ്ങളുടെ ആവാസവ്യവസ്ഥയെയും ബാധിക്കും.