രണ്ടാംവരവിൽ ഡി.ജി.പി. കസേരയിൽ താങ്കൾക്ക് നേരിടേണ്ടിവന്നത് അത്ര മധുരമുള്ള കാര്യങ്ങളായിരുന്നോ ?
പൊതുജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് യാതൊരു വിഘാതവും ഉണ്ടായിട്ടില്ല. എന്നാൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.
ഡി.ജി.പി. കസേരയില്‍ തിരിച്ചെത്തിയശേഷം എനിക്ക് ഇനി ഇതിൽ ഇരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകും എന്ന് വിചാരിച്ചവരുണ്ട്, താങ്കൾക്ക് നിർബന്ധമായിരുന്നോ, തുടരണമെന്ന് ?
അങ്ങനെ സംസാരിക്കുന്നത് അതിന്റെ നിയമപരമായ പല കാര്യങ്ങളും അറിയാത്തവരാണ്, ആ സംസാരിക്കുന്നത്. എന്നോട് വി.ആർ.എസ്. എടുത്തുകൂടെ എന്ന് ചോദിച്ചവരുണ്ട്, പക്ഷേ വി.ആർ.എസ്. എടുക്കാൻ 3 മാസത്തെ നോട്ടിസ് കൊടുക്കണം, എനിക്ക് ആകെ ഉണ്ടായിരുന്നത് 2 മാസത്തിൽ താഴെയാണ്. അല്ലെങ്കില്‍ രാജിവയ്ക്കണം, പക്ഷേ രാജിവച്ചാൽ എനിക്ക് പല ആനുകൂല്യങ്ങൾ ഇല്ലാതാകും. ഈ കാലാവധി പൂർത്തിയിക്കുക എന്നത് ഇതിനൊക്കെ ആവശ്യമായിരുന്നു.
ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷം താങ്കൾക്കെതിരെയുള്ള നീക്കൾക്ക് പിന്നിൽ ആരാണ് ?
സി.പി.എം. എന്ന പാർട്ടിയുടെ വളരെയധികംപേരെ എനിക്കറിയാം, പലരും എന്നെ വിളിച്ച് സംഭവിച്ച കാര്യങ്ങളിലെ വിഷമം അറിയിച്ചിട്ടുണ്ട്. ഉന്നതശ്രണിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ എനിക്കെതിരെ പറയുകയാണെങ്കിൽ വിശ്വസിക്കാൻ എളുപ്പമാണ്. ഇയാള് ഇത്ര മോശമാണ്. അയാൾ അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ, നമ്മളെപ്പറ്റി ശരിയായ ധാരണ കിട്ടാത്ത ഒരാളാണെങ്കിൽ ഇത്തരം സംസാരങ്ങളിൽ വീണുപോകും.
ടി.പി. വധക്കേസിൽ താങ്കൾ എടുത്ത നിലപാടുകൾ താങ്കളെ സി.പി.എമ്മിന് അനഭിമതനാക്കി എന്ന് കരുതുന്നുണ്ടോ ? ഇതിൽ പി.ജയരാജന്റെ പങ്ക് ?
ടി.പി. കേസിൽ ഒരുപക്ഷേ ചിലർക്ക് എന്നോട് എതിർപ്പുണ്ടായിട്ടുണ്ടാകാം. പി.ജയരാജനുമായി ഞാൻ ഇതേവരെ സംസാരിച്ചിട്ടില്ല, ഞാൻ കൂടുതലും തെക്കൻ കേരളത്തിലാണ് പ്രവർത്തിച്ചത് അതുകൊണ്ടുതന്നെ എന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്ന അപഖ്യാദികൾ അദ്ദേഹത്തെ എനിക്കെതിരാക്കിയേക്കാം,
പി.ജയരാജനോ ഇ.പി.ജയരാജനോ മുഖ്യമന്ത്രിയോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ തള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നുവരും, ഇവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കരുതുന്നുണ്ടോ ?
ഇ.പി.ജയരാജന‌് എന്നോട് എന്തെങ്കിലും തരത്തിലുള്ള വിരോധമുണ്ടായിരുന്നതായി വിശ്വസിക്കുന്നില്ല. മാത്രമല്ല കുറെയധികം സി.പി.എം. നേതാക്കൾക്ക് എന്നെ നല്ലരീതിയിൽ അറിയാവുന്നവരാണ്, കോടിയേരിയും ശൈലജ ടീച്ചറും ഒക്കെ ആ ഗണത്തിൽ പെടുന്നവരാണ്.
പിണറായിപ്പോലെ ശക്തനായ ഒരു മുഖ്യമന്ത്രി ഭരിക്കുന്നിടത്ത ഡി.ജി.പിയായി അവർക്കിഷ്ടമില്ലേലും വന്നിരിക്കാം എന്നൊരു ധൈര്യം താങ്കൾക്ക് എവിടെനിന്ന് വന്നു ?
നമ്മൾ ഇഷ്ടം അനിഷ്ടം എന്നിവ മാത്രമല്ലല്ലോ നോക്കുന്നത്, സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചാൽ ഒരു നിശ്ചിത കാലാവധി ഉണ്ട്. അതൊരു നിയമപരമായ കാര്യമാണ്, മുഖ്യമന്ത്രിയുടെ അടുത്തുനിന്ന് പ്രത്യക്ഷമായിട്ട് വളരെ നല്ല പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹം നന്നായിട്ട് ചിരിക്കുകയും ചെയ്യുന്ന ഒരാളാണ്. എന്റെ അനുഭവത്തിൽ മുഖ്യമന്ത്രിയിൽനിന്ന് നല്ലൊരു പെരുമാറ്റമാണ് കിട്ടിയത്
ടോമിൻ തച്ചങ്കരിയെ നിയമിച്ച് ഒരു പ്രശ്നം സൃഷ്ടിക്കുകയും ഉത്തരവുകൾ നടപ്പാക്കാത്തതും ഇതെല്ലാം മുഖ്യമന്ത്രി അറിയാതെയാണ് എന്നാണ് താങ്കള്‍ വിശ്വസിക്കുന്നത് ?
ടോമിനെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ഞാൻ വരുന്നതിന് മുൻപാണ്. പൊലീസ് നടപടി ക്രമങ്ങളില്‍ അറിവുള്ള ഉദ്യോഗസ്ഥനെയല്ല അവിടെ വച്ചത്. ന്യൂറോ സർജനെ വേണ്ടിടത്ത് ഒരു കശാപ്പുകാരനെ വച്ചതായിട്ടാണ് എനിക്ക് അതിനെ താരതമ്യം ചെയ്യാൻ തോന്നുന്നത്. പിണറായി വിജയനുമായി എനിക്ക് സമ്പർക്കം ഉണ്ടാകുന്നതുതന്നെ അദ്ദേഹം സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിട്ട് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാത്രമാണുണ്ടായത്. എന്റെ സ്വഭാവം എന്താണെന്നോ ഞാൻ എന്താണെന്നോ നേരിട്ട് അദ്ദേഹത്തിനറിയില്ല, അദ്ദേഹത്തിന്റെ കൂടെയുള്ള പലർക്കുമറിയാം. എന്നെക്കുറിച്ചുള്ള ധാരണയുണ്ടാക്കിവച്ചിരിക്കുന്നത് ഞാൻ എന്തോ അവരെ തകർക്കാൻ നടക്കുവാണ് എന്ന തരത്തിലാണ്. രണ്ടു മുന്ന് പേരെങ്കിലും മുഖ്യമന്ത്രിയോട് ഇത്തരത്തിൽ പറഞ്ഞിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.
പൊലീസിലെ ഐ.പി.എസ്. ക്രിമിനലുകളെക്കുറിച്ച് പ്രസംഗത്തിൽ പറയാനുള്ള പ്രേരണ ടോമിൻ തച്ചങ്കരി ആയിരുന്നോ ?
ഒരാളെക്കുറിച്ചല്ലല്ലോ പറഞ്ഞത്, കുറെയധികം പേർ ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
തച്ചങ്കരി താങ്കള്‍ക്കെതിരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. ഡി.ജി.പി, എ.ഡി.ജി.പിയെ കയ്യേറ്റം ചെയ്തെന്ന്, അങ്ങനെ എന്തെങ്കിലും ഉണ്ടായോ ?
ഈ പറഞ്ഞയാൾ എന്തായാലും കയ്യേറ്റം െചയ്തതായി പറഞ്ഞിട്ടില്ല, അയാളോട് രൂക്ഷമായി സംസാരിച്ചു എന്നാണ് പറഞ്ഞത്. രൂക്ഷമായി സംസാരിച്ചു എന്നത് ശരിയാണ്. അച്ചടക്കമുള്ള വകുപ്പിൽ ആരുടെ ഏജന്റായിട്ട് വന്നാലും പൊലീസ് മേധാവിക്കെതിരെ പ്രവർത്തിക്കാൻ സമ്മതിച്ചുകൊടുക്കേണ്ട ആവശ്യമൊന്നുമില്ല, അതുകൊണ്ട് നമ്മുടെ ലെവലിൽ മുന്നറിയിപ്പു കൊടുത്തു, അതേ നടന്നുള്ളു.
തച്ചങ്കരിക്ക് രാഷ്ട്രീയബന്ധങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്, എന്നാൽ ജേക്കബ് തോമസിന് അങ്ങനെ ഉള്ളതായിട്ട് തോന്നിയിട്ടുണ്ടോ ?
ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെപ്പറ്റി മാധ്യമങ്ങളിൽ തന്നെ കേൾക്കാൻ തുടങ്ങിയത് 2015 മധ്യത്തോടെ മറ്റോ ആണ്, അതിന് മുൻപുള്ള വർഷങ്ങളിൽ അദ്ദേഹം എന്തു ചെയ്തു എന്നു പോലും നിങ്ങൾ പരിശോധിച്ചിട്ടില്ല, ജേക്കബ് തോമസ് അമിതമായി ആശയങ്ങളെ മുറുകെപ്പിടിക്കുന്ന ഒരാളായിരുന്നു. അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ ആക്കുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ദ്രുത പരിശോധന നടന്നുകൊണ്ടിരിക്കുകയായിരുന്നു.
താങ്കളും നളിനി നെറ്റോയും തമ്മിൽ എന്താണ് പ്രശ്നം. നിങ്ങള്‍ തമ്മിൽ നല്ല വ്യക്ത ബന്ധത്തിലായിരുന്നല്ലോ ?
2016 ഫെബ്രുവരി ഞങ്ങൾ തമ്മിൽ നല്ല വ്യക്തബന്ധത്തിലായിരുന്നു. 2015 അവസാനം എസ്.എം.വിജയാനന്ദ് കേരളത്തിലേക്ക് തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥനായതുകൊണ്ടും ചീഫ് െസക്രട്ടറി ആയിട്ട് പോസ്റ്റിങ് കിട്ടി. എസ്.എം.വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാൻ ഞാനും ഡോ. കെ.എം.എബ്രാഹും ശ്രമിച്ചു എന്ന് ശ്രമിച്ചു എന്നൊരു വാർത്തയുണ്ടായി. ഇതാണ് വൈരാഗ്യത്തിന് കാരണം.
ജിഷ, പുറ്റിങ്ങൽ കേസുകളിൽ താങ്കൾക്കെതിരെ അവർ ചിലത് എഴുതിചേർത്തു എന്ന് കരുതുന്നുണ്ടോ ?
2016 ഏപ്രിൽ 14ാം തീയതി പുറ്റിങ്ങലിനെ സംബന്ധിച്ച് ഒരു ഫയൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്, ഡി.ജി.പിയുടെ കൂടെ അഭിപ്രായം രേഖപ്പെടുത്തണം എന്നാണ്. ഞാൻ അതിൽ എന്റെ 9 പോയിന്റ് കൂടിചേർത്ത് തിരിച്ച് കൈമാറുന്നു. ശേഷം ആ ഫയൽ ആരും കണ്ടിട്ടില്ല. അന്നുവരെ ഇല്ലാതിരുന്ന 12 പേജ് എനിക്കെതിരെ അതിൽ കൂട്ടിചേർക്കപ്പെട്ടു. മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി എഴുതിയ കുറിപ്പും എന്റെ കുറിപ്പും കാണാനില്ല,