സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുകയാണ് നഴ്സുമാർ. രോഗികളെ ബുദ്ധിമുട്ടിക്കാത്ത ധര്‍മസമരമായിരുന്നു ഇതുവരെ. ഫലംകാണാത്തതിനാല്‍ പ്രത്യക്ഷസമരത്തിലേക്ക്. അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവൻ മേഖലയിലും പണിമുടക്കും. കുറഞ്ഞ കൂലി പ്രഖ്യാപനത്തിലൂടെ സർക്കാർ വഞ്ചിച്ചെന്നാണ് പരാതി. കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാന്‍ മുന്നോട്ടുവച്ച 17,200രൂപ അടിസ്ഥാനശമ്പളമെന്നത് ആവശ്യപ്പെട്ടതില്‍ നിന്ന് എത്രയോ അകലെയെന്ന് നഴ്സുമാര്‍ പറയുന്നു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തെന്നും പനി കണക്കിലെടുത്ത് സമരത്തിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കയ്യൊഴിയുന്നു. ഇതിനുമപ്പുറമുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് വ്യക്തമാക്കുന്ന മാനേജ്മെന്റ് സമരംചെയ്യുന്നവര്‍ക്കെതിരെ പ്രതികാരനടപടികളും തുടങ്ങി. പരിഹാരത്തിന് ഇനിയെന്തുവഴി. ?

Advertisement