പി.യു.ചിത്രയ്ക്ക് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല. ചിത്രയ്ക്ക് യോഗ്യത നേടാനായില്ലെന്നാണ് കേന്ദ്രകായിക മന്ത്രാലയത്തിന് അത്‍ലറ്റിക് ഫെഡറേഷന്‍ നല്‍കിയ വിശദീകരണം . ഏഷ്യന്‍ ചാംപ്യനായ ചിത്രയ്ക്ക് യോഗ്യത ഇല്ലെന്ന ഫെഡറേഷന്റെ വാദത്തെ പിന്തുണയ്ക്കുകയാണ് സിലക്ഷന്‍ കമ്മറ്റി യോഗത്തില്‍ നിരീക്ഷകയായി പങ്കെടുത്ത പി.ടി.ഉഷ. ചിത്രയുടെ പ്രകടനത്തില്‍ സ്ഥിരത ഇല്ലെന്ന് പറയുന്ന ഉഷ, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയ ശേഷം ദേശീയ മീറ്റില്‍ രണ്ടാമതായിപ്പോയത് വലിയ കുറവാണെന്ന് വിമര്‍ശിക്കുന്നു. എന്നാല്‍ പി.യു. ചിത്രയെ തഴഞ്ഞതില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ പ്രതികരിച്ചത്. ഇങ്ങനെ മതിയോ പരിശോധിക്കുന്നു, ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?

Advertisement