പ്രാദേശിക ഹര്‍ത്താലുകള്‍ വേണ്ടെന്ന് യുഡിഎഫ് നേതൃയോഗം.. ജനകീയ വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ മാത്രമേ ഇനി ഹര്‍ത്താല്‍ നടത്താവൂ എന്നാണ് മുന്നണി തീരുമാനം. ആവശ്യത്തിനും അനാവശ്യത്തിനും കഴിഞ്ഞ കുറെക്കാലമായി നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ഹര്‍ത്താല്‍. പ്രതിഷേധ സൂചകമായ സമരമുറ എന്നതില്‍ നിന്ന് മാറി നീതി നിഷേധവും ഭീഷണിപ്പെടുത്തലുകളും നിറഞ്ഞ ഹര്‍ത്താലുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ് ഇപ്പോള്‍. നിയമംമൂലം നിരോധിച്ചാല്‍ അത് ജനാധിപത്യവിരുദ്ധമാകും. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും തയാറാകുമോ?

Advertisement