സംസ്ഥാനത്തെ മരുന്നുക്ഷാമത്തിനു പിന്നിൽ മൊത്ത വ്യാപാരികൾ. മരുെന്നടുക്കുന്നത് വിലക്കി മൊത്ത വ്യാപാര സംഘടന അംഗങ്ങൾക്ക് അയച്ച കത്തിന്റ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഉയർന്ന കമ്മിഷനുവേണ്ടിയാണ് വ്യാപാരികൾ മരുന്നെടുക്കുന്നത് നിർത്തിയതെന്ന് മരുന്നുകമ്പനികൾ ഡ്രഗ്സ് കൺട്രോളർക്ക് പരാതി നല്കി. ജി എസ് ടി നടപ്പാക്കുന്നതിനു മുൻപ് ഉയർന്ന നികുതി നല്കി വാങ്ങിയ മരുന്നുകളുടെ നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ആരെങ്കിലും മരുന്നെടുക്കാൻ തയാറായാൽ അവരെ ഉപരോധിക്കാനും നീക്കമുണ്ട്. ഇപ്പോൾത്തന്നെ പല പ്രധാന മരുന്നുകളും സംസ്ഥാനത്ത് കിട്ടാനില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?

Advertisement