കോട്ടയം വൈക്കത്ത് റിസോര്‍ട്ട് മുറിയില്‍ നിന്ന് മരണഭീതിയില്‍ യുവതിയുടെ ഫേസ്ബുക്ക് ലൈവ്. രക്ഷകരായി എത്തിയ വൈക്കം പൊലീസ് യുവതിയെ ആശുപത്രിയിലാക്കി. കഴിഞ്ഞ ദിവസമാണ് തനിക്ക് ആരുമില്ല, സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ദില്‍ന അല്‍ഫോന്‍സ(29) എന്ന യുവതി ഫേസ്ബുക്ക് ലൈവിലെത്തിയത്. ഇതുകണ്ട് നിരവധിപ്പേര്‍ ഓണ്‍ലൈനില്‍ സഹായ വാഗ്ദാനവുമായെത്തി. കോട്ടയം ഡിവൈഎസ്പിയെ വിളിച്ചറിയിച്ചതായും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.
സഹായാഭ്യര്‍ഥന വൈറലായതോടെ പൊലീസ് റിസോര്‍ട്ടിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ശാരീരികമായി പീഡിപ്പിച്ചതിന് സെക്ഷന്‍ 489 എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച താന്‍ കോഴിക്കോട് സ്വദേശിയായ അഭിജിത്ത് ബാലന്‍ എന്നയാളെ വിവാഹം കഴിച്ചതായാണ് ഫേസ്ബുക്ക് ൈലവില്‍ പറയുന്നത്. ഹിന്ദു മതത്തില്‍ പെട്ട അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനായി മതം മാറുകയായിരുന്നത്രെ. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു റിസോര്‍ട്ടില്‍ ജനറല്‍ മാനേജരായ അഭിജിത്ത് തന്നെ ക്രൂരമായി മര്‍ദിക്കുന്നതായും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് ആരോപണം. തന്റെ ഭര്‍ത്തൃപിതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സഹായത്തിന് ആരുമില്ലെന്നും പോകാനിടമില്ലെന്നും സഹായിക്കണമെന്നും അവര്‍ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെടുന്നുണ്ട്.