നാലുമാസത്തിനകം കരിപ്പൂരില്‍ നിന്ന് ഇടത്തരം, വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കും. അസാനവട്ട സുരക്ഷാപരിശോധന വരുംദിവസങ്ങളിൽ പൂർത്തിയാകും. ഡി.ജി.സി.എ അധികൃതർ വിമാനത്താവളം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു സിവില് ഏവിയേഷന് വകുപ്പിന്റെ പരിശോധന. സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിമാന കമ്പനികൾ, എയർപോർട്ട് അതോറിറ്റി, ഗ്രൗണ്ട് ഹാൻഡ്്ലിങ് ഏജൻസി എന്നിവരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന നിർദേശം ഡി.ജി.സി.എ റിപ്പോർട്ടിലുണ്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിയാൽ ചെന്നു നിൽക്കണ്ടേ സുരക്ഷിതമേഖലയുടെ വീതി 90മീറ്ററില് നിന്ന ് 240 ആയി വർധിപ്പിക്കണം.
റൺവേയുടെ നീളം 2850 മീറ്ററില് നിന്ന ് കൂട്ടാതെ ജംബോവിമാനങ്ങൾ ഇറക്കാൻ കഴിയില്ലെന്ന് എയര് പോര്ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.. ഇതിനായി 2006 മുതൽ അതോറിറ്റി സർക്കാറിനോട് ഭൂമി ചോദിക്കുന്നുമുണ്ട്..ആദ്യ ഘട്ടത്തിൽ 485 ഉം പിന്നീട് 168 ഏക്കറുമായിരുന്നു അതോറിറ്റിയുടെ ആവശ്യം.
രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പാണ് എയർപോർട്ട് അതോറിറ്റിക്ക് ലഭിച്ചിരിക്കുന്നത്.