ദേശീയചലചിത്ര പുരസ്കാരം നേടിയ ദിലീഷ് പോത്തനും സുരഭി ലക്ഷ്മിക്കും കാലടി സംസ്കൃത സർവകലാശാലയുടെ ആദരം. സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ്. നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിലക്ഷ്മിയും മികച്ച മലയാള സിനിമയുടെ സംവിധായകനായ ദിലീഷ് പോത്തനും.
സുരഭി ലക്ഷ്മിയും ദിലീഷ് പോത്തനും അൽപനേരത്തേക്കെങ്കിലും പഴയ കലലായകാലത്തേക്ക് മടങ്ങി പോയി. ക്ലാസ് മുറികളിലും,ക്യാന്റീനിലുമൊക്കെ നല്ല ഓർമകളുമായി അവർ കയറിയിറങ്ങി. ഇരുവരും കാലടി സംസ്കൃത സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ്. ബി.എ ഭരതനാട്യ വിദ്യാർഥിയായാണ് സുരഭി സർവകലാശാലയിലെത്തുന്നത്. പിന്നീട് നാടകത്തിൽ ബിരുദാനന്തര ബിരുദത്തിനും ചേർന്നു.
അതേ ക്ലാസിൽ സുരഭിക്കൊപ്പം ദിലീഷ്പോത്തനുമുണ്ടായിരുന്നു. പൂർവ വിദ്യാർഥികളുടെ നേട്ടത്തിന് സർവകലാശാലയുടെയും ആദരം.