ഹർത്താൽ ദിനത്തിലെ ബസ് യാത്ര മറ്റ് ദിവസങ്ങളെക്കാൾ സുഗമമെന്ന് ജനങ്ങൾ. വഴിയിൽ തടസങ്ങളില്ലാതെ പതിവിലും നേരത്തെ ഓഫിസിലെത്താൻ കഴിയുമെന്ന് സർക്കാർ ജീവനക്കാരും. കോഴിക്കോട് ജില്ലയിൽ ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ കെഎസ്ആർടിസി നൂറിലധികം സർവീസ് നടത്തി
ബസ് പുറപ്പെടുന്നതിന് മുൻപായി സുരക്ഷാ വാഹനമെത്തി. നിർദേശം നൽകാൻ എസ്.ഐയുടെ നേതൃത്വത്തിൽ ബസിനുള്ളിൽ മൂന്ന് പൊലീസുകാർ. ഓരോ ചലനവും വയർലസിലൂടെ കൃത്യമായി അറിയിച്ച് ഹർത്താൽ ദിനത്തിലെ ബസ് യാത്ര.
മന്ത്രിമാർക്ക് സമാനമായ എസ്കോർട്ട് പകിട്ടിൽ യാത്രക്കാരും ഹാപ്പി. വരവും പോക്കും പൊലീസ് സുരക്ഷയിലായതിനാൽ ഹർത്താൽ ദിനത്തിലെ ബസ് യാത്രയ്ക്ക് പതിവില്ലാത്ത വേഗമായിരുന്നു. വഴിയിൽ ഗതാഗതക്കുരുക്കില്ലാത്ത യാത്ര.
ബസ് സുരക്ഷിതമായി മെഡിക്കൽ കോളജിലേയ്ക്ക് നീങ്ങുകയാണ്. പതിവിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പൊലീസ് സുരക്ഷയോടെ.