കാസർകോട്, കാഞ്ഞങ്ങാട് നഗരത്തിലെ ബസ് യാത്രക്കാർക്ക് ആശ്വാസമായി പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു.നഗരസഭയുടെ നേതൃത്വത്തിലാണ് ആലാമിപ്പള്ളിയിൽ അധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്.
ഉത്തര മലബാറിലെ മികച്ച ഒരു ബസ് സ്റ്റാൻഡ് എന്നതാണ് കാഞ്ഞങ്ങാട്് ആലാമിപ്പള്ളിയിൽ ഒരുങ്ങുന്ന പുതിയ പദ്ധതിയിലൂടെ കാഞ്ഞങ്ങാട് നഗരസഭ ലക്ഷ്യമിടുന്നത്. പതിമൂന്ന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 80 ശതമാനം നിർമാണ പ്രവർത്തികളും ഇതിനോടകം പൂർത്തിയായി.അവശേഷിക്കുന്ന ജോലികൾ കൂടി ഉടൻ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
യാര്‍ഡ് നിര്‍മ്മാണം, വൈദ്യൂതീകരണം, ഓവുചാല്‍ നിര്‍മ്മാണം എന്നിവയാണ് ഇനി ബാക്കിയുള്ള പ്രവർത്തികൾ. ഇതില്‍ യാര്‍ഡ് നിര്‍മ്മാണവും വൈദ്യുതീകരണവും അവസാന ഘട്ടത്തിലാണ്. പുതിയ ബസ് സ്റ്റാൻഡ് വരുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനത്തിലും കാര്യമായ മറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.