E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റമസാനിലെ അവസാനത്തെ വെള്ളി: ചൈതന്യം കാത്തു സൂക്ഷിക്കാൻ ആഹ്വാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്കരണം സമ്മാനിച്ച സുകൃത മാസത്തിൻറെ ചൈതന്യം അണയാതെ കാത്തുസൂക്ഷിക്കാൻ വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ ഇമാമുമാർ ഓർമിപ്പിച്ചു. ഇരുലോകത്തും നന്മവരുത്തുന്ന ബഹുവിധ സ്വഭാവ ഗുണങ്ങളുടെ പരിമളമാണ്  വ്രതമാസത്തിൽ വിശാസികൾ അനുഭവിച്ചത്. റമസാനിലെ അവസാനത്തെ വെള്ളിയാഴ്‌ച വ്രതദിനങ്ങൾ വിടപറയുന്നതിലുള്ള സങ്കടം അണപൊട്ടിയ വികാരവായ്പുകളുടെ വേദിയായി മാറി.

തെറ്റുകളിൽ വീഴാതിരിക്കാനുള്ള സൂക്ഷ്മതയും സകല വിജയത്തിൻറെയും നിദാനമായ സഹനവുമാണ് റമസാൻ മാസം  നോമ്പുകാരനെ പ്രധാനമായും പരിശീലിപ്പിച്ചത്. ദേഹേച്ഛകളെ നിയന്ത്രിക്കാനും പവിത്രമായ കാര്യങ്ങളെ പരിരക്ഷിക്കാനും ക്ഷമയാണ് ആത്യന്തികമായി ആവശ്യമുള്ളതെന്നു പള്ളിയിലെ പ്രഭാഷണത്തിൽ പണ്ഡിതർ ആമുഖമായി പറഞ്ഞു. 

നിരോധിത കാര്യങ്ങൾ വ്രത ദിനങ്ങളിളിൽ വെടിയുക, ഖുർആൻ പാരായണം പതിവാക്കുക  , നിശാനേരങ്ങളിലെ പ്രാർത്ഥന, ദൈവിക സ്മരണ തുളുമ്പിയ പാപമോചനം, നന്മയിൽ ആവരണം ചെയ്ത വ്രതനിമിഷങ്ങൾ, ബന്ധങ്ങൾ കൂട്ടിയിണക്കുക, ഔദാര്യത്തോടെ പാവങ്ങൾക്ക് ഭക്ഷണം നൽകുക, അറിവിനോടുള്ള ആഭിമുഖ്യം മൂലമുള്ള മതപഠനം എന്നിവ കൊണ്ടെല്ലാം ദീപ്തമായ ഈ മാസം  അല്ലാഹുവിന്റെ അടയാളങ്ങൾ  ആദരിക്കുന്ന മഹനീയ കർമ്മങ്ങൾ ആയിരുന്നു. ദൈവ സാമീപ്യം സിദ്ധിക്കാനുള്ള ആഗ്രഹത്തിലൂന്നിയാണ് ഇത്തരം പുണ്യകർമ്മങ്ങൾ ചെയ്തിരുന്നത്.  റമസാൻ ശീലിപ്പിച്ച സഹനം ഇനിയുള്ള നാളുകളിൽ നോമ്പുകാരൻറെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം. വാക്കുകൾ ശുദ്ധിവരുത്തുകയും മനുഷ്യരെ ഭക്ഷിപ്പിക്കുകയും നോമ്പെടുക്കുകയും ജനങ്ങൾ ഉറങ്ങുന്ന സമയത്തു പ്രാർത്ഥനാ നിമഗ്നരാവുകയും ചെയ്തവർക്കാണ് അകവും പുറവും കാണാനാകുന്ന സ്ഫടിക സമാന സദനം സ്വർഗ്ഗത്തിലുള്ളതെന്ന പ്രവാചക വചനം  പണ്ഡിതർ സാന്ദർഭികമായി എടുത്തുകാട്ടി. 

പുണ്യമാസത്തിൽ പ്രതിഫലം പ്രതീക്ഷിച്ചു പഴിയും  പരദൂഷണവും ഒഴിവാക്കിയപോലെ തുടർ ദിവസങ്ങളിലും ഈ കരുതലും കാവലും വാഗ് വിചാരങ്ങളിൽ വേണം. ജീവിതസമയം നല്ല കാര്യങ്ങൾക്ക് നിക്ഷേപിക്കേണ്ട മത്സര ട്രാക്കാണെന്നു റമസാൻ വിശ്വാസികളെ പഠിപ്പിച്ചു. പ്രവർത്തനം , ഉത്പാദനക്ഷമത, പഠനം , അധ്യാപനം, ആരാധന , അനുസരണം തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ അനിവാര്യമാണ്. സൽപ്രവ്യത്തികൾ ഇഹലോകത്തും പരലോകത്തും പുണ്യങ്ങളായി പൂത്തുലയുമെന്നു പണ്ഡിതർ ഉദ്‌ബോധിപ്പിച്ചു. 

വ്രതമെടുത്തവരുടെ മാനസിക വിശുദ്ധിക്കും പാവങ്ങൾക്കുള്ള പെരുന്നാൾ ഭക്ഷണവും ആവശ്യക്കാരോടുള്ള അനുകമ്പയുമായാണ് ഫിത്ർ സക്കാത്തിൻറെ ഉള്ളടക്കമെന്നു ഖത്തീബുമാർ രണ്ടാം പ്രസംഗത്തിൽ  കൂട്ടിച്ചേർത്തു.  

റമസാനിലെ  അവസാനത്തെ വെള്ളിയാഴ്ചയിൽ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കടുത്ത ചൂടിലും പള്ളിക്കു പുറത്തു നമസ്ക്കരിക്കുന്നവരുടെ നീണ്ട നിര പല പള്ളികളിലും രൂപം കൊണ്ടു ദീർഘമായ പ്രാർത്ഥനയിൽ മുഴുകിയ വ്രതമാസത്തെ അവസാന വെള്ളിയാഴ്ച, റമസാൻ മാസത്തെ യാത്ര അയക്കുന്ന ഭക്തി സാന്ദ്ര നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഒരുമാസത്തെ സൽപ്രവർത്തികളുടെ ശോഭ ഭാവിജീവിതത്തിൽ പ്രകാശപൂരിതമാകണമെന്ന മനമുരുകിയ പ്രാർത്ഥനയോടെയാണ് വിശ്വാസികൾ പള്ളിയിൽ നിന്നും പിരിഞ്ഞത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :