ഒരു മാസം നീണ്ട വ്രതാനുഷ്ഠത്തിന്‍റെ പുണ്യവുമായ് ഇസ്്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മലബാറില്‍ വിവിധ ഇടങ്ങളില്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നു.കനത്ത മഴയെതുടർന്ന് പുറത്ത് നടത്താനിരുന്ന ഈദ്ഗാഹുകള്‍ ഒഴിവാക്കി. കൊച്ചിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആയിരക്കണക്കിന് പേര്‍ ഈദ് നമസ്കാരം നടത്തി.
പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പെരുന്നാൾ നമസ്കാരങ്ങൾ.ആഘോഷങ്ങളിൽ ഐക്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രാധാന്യം പണ്ഡിതൻമാർ ഓർമപ്പെടുത്തി.
കൊച്ചി കലൂരില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആയിരക്കണക്കിന് പേര്‍ ഈദ് നമസ്കാരം നടത്തി. പുല്ലേപ്പടി തലഫി ജുമാമസ്ജിദില്‍ ഖത്തീബ് സലാഹുദീന്‍ മദനി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കായി പ്രത്യേക സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ഈദ്ഗാഹ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.