പുണ്യ റമദാനിൽ പെരുന്നാൾ സന്തോഷം പങ്കുവച്ച് കാഞ്ഞിരപ്പള്ളി സഹായമെത്രാൻ ഈദ്ഗാഹിനെത്തി. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേർന്ന മാർ ജോസ് പുളിക്കൽ സ്നേഹ വിരുന്നിലും പങ്കെടുത്തു.
രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പള്ളി മസ്ജിദുല്‍ വഫായിലെ ഈദ്ഗാഹിനാണ് സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എത്തിയത്. ജമാഅത്തെ ഇസ്്ലാമി ഏരിയാ പ്രസിഡന്റ് ഒ.എസ് അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിൽ സഹായ മെത്രാനെ സ്വീകരിച്ചു. തുടർന്ന് എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേർന്ന ബിഷപ് ഈദ് സന്ദേശവും നൽകി.
തുർന്ന് രൂപതയുടെ സൗഹദത്തിന്റെ പ്രതീകമായി വിശ്വാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശേഷം മസ്ജിദുല്‍ വഫായില്‍ നടത്തിയ സ്നേഹ വിരുന്നിൽ ബിഷപും വൈദികരും പങ്കെടുത്തു. ഇതര മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്നതിന് ഓരോ ആഘോഷ പരിപാടികളിലും പരസ്പരം പങ്കെടുക്കുന്ന ചടങ്ങ് കാഞ്ഞിരപ്പള്ളിയിൽ വർഷങ്ങളായി തുടരുന്നതിന്റെ ഭാഗമായായിരുന്നു ബിഷപിന്റെ സന്ദർശനം.