സംഗതി അളൊരു സീനിയർ സബ്എഡിറ്ററാണ് ചാനലിലെ വാർത്താ അവതാരകയാണ്. പക്ഷേ തത്സമയ വാർത്താ സംപ്രേഷണത്തിനിടെ ആ കാര്യങ്ങളൊക്കെ മറന്നു പോയാൽ എന്താ സംഭവിക്കുക? ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് സമൂഹ മാധ്യമങ്ങ ളിലെ ചർച്ചാവിഷയമായിരിക്കുകയാണ് ഓസ്ട്രേലിയയിലെ വനിതാവാർത്താ അവതാരക നടാഷ എക്സ്‌ൽബി. വാർത്താവായനക്കിടയിലാണ് കക്ഷിക്ക് അമളി പിണഞ്ഞത്.
റിപ്പോർട്ടിങ് കഴിഞ്ഞതറിയാതെ ചാനൽ സ്റ്റുഡിയോയ്ക്കുള്ളിലിരുന്ന് പേനകൊണ്ടു കളിച്ചിരിക്കുകയായിരുന്നു നടാഷ എക്സ്‌ൽബി. ക്വീൻസ്‌ലാൻറിൽ നിന്നുള്ള ദൃശ്യങ്ങൾക്കു ശേഷം വാർത്തയിലേക്കു തിരികെ വരുന്ന കാര്യമൊന്നും ശ്രദ്ധിക്കാതെയിരുന്ന നടാഷ പെട്ടന്നാണ് കാമറ തന്നെ ഫോക്കസ് ചെയ്യുന്നത് തിരിച്ചറിഞ്ഞത്. ഞെട്ടലോടെ ആ കാര്യം തിരിച്ചറിഞ്ഞ നടാഷയുടെ മുഖത്ത് അമളിപറ്റിയതിന്റെ ഭാവങ്ങൾ മിന്നിമറഞ്ഞെങ്കിലും പെട്ടന്നുതന്നെ സംയമനം വീണ്ടെടുത്ത് വാർത്താവായന തുടർന്നു.
വാർത്താ അവതാരകർക്ക് തത്സമയ വാർത്താ അവതരണ വേളയിൽ പറ്റുന്ന അമളികൾ കാണാൻ കാത്തിരിക്കുന്നവർക്കുള്ള ചൂടൻ വിഭവമായിരുന്നു നടാഷയുടെ വിഡിയോ. സീനിയറായ ഒരു മാധ്യമപ്രവർത്തകയുടെ ഭാഗത്തു നിന്നു പറ്റിയ ഈ കുട്ടിക്കളി ചാനൽ അധികൃതർ ക്ഷമിക്കുമോ? അവതാരകയ്ക്കു ജോലി നഷ്ടപ്പെടുമോ എന്നു തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളാണ് ആളുകൾക്ക് ഇനി അറിയേണ്ടത്.