ബാഹുബലിയുടെ വിജയത്തിനൊപ്പം താരപദവിയിലേക്ക് ഉയർന്നിരിക്കുകയാണ് ചിറക്കൽ കാളിദാസൻ എന്ന കൊമ്പൻ. തൃശൂർ ചിറക്കൽ സ്വദേശി മധുവിന്റെ ആനയാണ് ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മസ്തകത്തിലേറി ബാഹുബലി വമ്പ് കാട്ടി തളക്കുന്ന കൊമ്പൻ ഇവനാണ്. തൃശൂരിലെ ചിറക്കൽ കാളിദാസൻ. ഗജവീരസൗന്ദര്യം തികഞ്ഞൊരാനക്കായി കേന്ദ്ര മൃഗക്ഷേമ ബോർഡിൽ രാജമൗലിയും കൂട്ടരും നടത്തിയ അന്വേഷണമാണ് കാളിദാസനിലെത്തിയത്.
ബാഹുബലിയ്ക്കൊപ്പമുള്ള രംഗമാണ് സിനിമയിലെങ്കിലും ആനയെ ഒറ്റക്ക് നിർത്തി തൃശൂരിൽ ഒറ്റ ദിവസംകൊണ്ടായിരുന്നു ചിത്രീകരണം. സോട്ട് ചിറക്കൽ മധു, ആനയുടെ ഉടമ 16 വർഷമായി ചിറക്കൽ മധു വളർത്തുന്ന കാളിദാസന്റെ ആദ്യ ചിത്രമല്ല, ബാഹുബലി ഹോൾഡ്.ദിൽസെയിലെ ജിയാ ജലേ എന് പാട്ടിന്റെ അവസാന ഭാഗത്ത് ആനകളെ കാണിക്കുന്ന രംഗം. ദിൽസേയിലെ ആനക്കൂട്ടത്തിനൊപ്പം അണിനിരന്ന് സിനിമയിലെത്തിയ കാളിദാസൻ പുണ്യാളൻ അഗർബത്തീസും പട്ടാഭിഷേകവും തുടങ്ങി ഏതാനും സിനിമളിലും വേഷമിട്ടിട്ടുണ്ട്. എന്നാലിപ്പോൾ ചിത്രത്തിന്റെ വിജയത്തിനൊപ്പം ബാഹുബലി കൊമ്പനെന്ന േപരിൽ കാളിദാസനും താരമാവുകയാണ്.