മൂന്ന് പതിറ്റാണ്ടിനുശേഷം ദേശീയ ബാസ്ക്കറ്റ് ബോള്‍ കിരീടം സ്വന്തമാക്കി മടങ്ങിയ കേരള ടീമിന് തലസ്ഥാനത്ത് ആവേശ്വോജ്ജ്വലമായ സ്വീകരണം. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ടീമിനെ വാദ്യമേ അകന്ടിയോട സ്വീകരിച്ചു.
രാത്രി പതിന്നൊന്നേ മുക്കാലോടെയാണ് കേരളത്തിന്റെ അഭിമാന താരങ്ങള്‍ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയത്. ആവശേകരമായ സ്വീകരമാണ് ജേതാക്കള്‍ക്ക് കേരളം നല്‍കിയത് കഴിഞ്ഞദിവസം പുതുച്ചേരിയില്‍ കിരീടം അണിഞ്ഞതിന്റെ ആഹ്ലാദം ടീം അംഗങ്ങളും മറിച്ചുവച്ചില്ല
ചാംപ്യന്‍മാരായ റയില്‍വേസിനെ അട്ടിമറിച്ചെത്തിയ തെലുങ്കാനയെയാണ് ഫൈനലില്‍ കേരളം കീഴടക്കിയത്. കഴിഞ്ഞവര്‍ഷം ഉള്‍പ്പെെട എട്ടു തവണ ഫൈനല്‍ കളിച്ചെങ്കിലും രണ്ടു തവണ മാത്രമാണ് കിരീടം ചൂടാനായിത്. 84ല്‍ കട്ടക്കില്‍ ആയിരുന്നു ആദ്യ വിജയം.