കോഴിക്കോടിന്റെ കായികമേഖലയ്ക്ക് മുതല്‍ക്കൂട്ടായി പുതിയൊരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് കൂടി. മാനാഞ്ചിറ മൈതാനിയിലാണ് രാജ്യാന്തരനിലവാരത്തില്‍ ഒരുക്കങ്ങൾ നടക്കുന്നത്.
ഒന്നരക്കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്ക് പൂര്‍ണ ധനസഹായവും ഫിയാസ്റ്റോ ക്ലബ്ബ് നല്‍കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. മൂന്നുമാസംകൊണ്ട് പുതിയ കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. ജില്ലാതല മല്സരങ്ങള്ക്കുപുറമേ പൊതുജനങ്ങള്‍ക്കു പരിശീലനത്തിന് അവസരമുണ്ടാകും.