E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

തിരുവനന്തപുരത്തെ കണ്ണൂരാക്കാനോ ശ്രമം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാ·ഷ്ട്രീയസംഘര്‍ഷങ്ങള്‍ കാണാത്ത നാടല്ല കേരളം. പക്ഷേ അന്യോന്യം ഒരു രാഷ്ട്രീയമര്യാദയുമില്ലാതെ അക്രമം അഴിച്ചു വിട്ട ശേഷം, ജനങ്ങളുടെ മുന്നില്‍വന്ന്  എന്നെ കൊല്ലാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നു  നെടുവീര്‍പ്പിടാന്‍ തൊലിക്കട്ടി കാണിക്കുന്ന നേതാക്കളെ തൊലിയുരിച്ചുകാണിക്കണം കേരളം. ഇതാ ഇത്തവണയും അവര്‍ക്കെന്നെ കൊല്ലാനായില്ലെന്ന് ഗദ്ഗദം കൊള്ളുന്ന ബി.ജെ.പി. സംസ്ഥാനപ്രസിഡന്റും  എന്നെയായിരുന്നു ഉന്നമെന്നു വിമ്മിട്ടപ്പെടുന്ന  സി.പി.എം. സംസ്ഥാനസെക്രട്ടറിയും ഒരു കാര്യം മനസിലാക്കണം.  ഈ നാണമില്ലായ്മ കേരളത്തോട് വേണ്ട. രണ്ടു പക്ഷവും ഒരുപോലെയെന്ന് നിഷ്പക്ഷത പാലിക്കാന്‍ വസ്തുതകളറിയുന്ന ആര്‍ക്കുമാകില്ല. ഈ അക്രമങ്ങളില്‍ നിന്ന് മുതലെടുപ്പിന് ശ്രമിക്കുന്നത് ബി.ജെ.പി തന്നെയാണ്.  പക്ഷേ പ്രകോപനത്തില്‍ വീണുപോയെന്നു വിലപിക്കുന്ന സി.പി.എമ്മിനോടാണ് കേരളത്തിന്റെ ചോദ്യങ്ങള്‍ക്കു മൂര്‍ച്ചയേറുക. കാരണം കേരളം വിശ്വസിച്ചത്, രാഷ്ട്രീയമായ പക്വത ആവശ്യപ്പെട്ട് ഭരണമേല്‍പിച്ചത് ഇടതുപക്ഷത്തെയാണ്.  തിരുവനന്തപുരത്തെ സംഘര്‍ഷത്തിന്റെ യഥാര്‍ഥ അജന്‍ഡയെന്തെന്ന് തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യേണ്ടത് ജനാധിപത്യബോധമുള്ള ഓരോ കേരളീയന്റെയും ചുമതലയാണ്.  

അവിശ്വസനീയമായ കാഴ്ചകളാണ്, അപലപിക്കാന്‍ പോലുമാകാത്ത ഓര്‍മക്കുറവാണ് തിരുവനന്തപുരത്തെ സംഘര്‍ഷബാക്കി. ബി.ജെ.പി അല്ലെങ്കിലും സെലക്റ്റീവ് മെമ്മറി മാത്രം ഉപയോഗിക്കാന്‍ നേതാക്കള്‍ക്കും അണികള്‍ക്കും പരിശീലനം നല്‍കുന്ന പാര്‍ട്ടിയാണ്. വേണ്ടത് മാത്രം കാണുക, അവര്‍ക്കു വേണ്ടതു മാത്രം പറയുക, അവര്‍ക്കേറ്റ പരുക്കുകളില്‍ മാത്രം വേദനിക്കുക. അത്രയുമാകാം. പക്ഷേ സി.പി.എം- ബി.ജെ.പി. സംഘര്‍ഷമാണ് നടന്നതെന്ന് പകല്‍ പോലെ വ്യക്തമാണെങ്കിലും  ഒരു ലജ്ജയുമില്ലാതെ ഇരവാദം ഉന്നയിച്ച് കണ്ണീര്‍ പൊഴിക്കാന്‍ ബി.ജെ.പിക്കേ കഴിയൂ. അസാധ്യമായ ഒരു ശേഷിയാണത്. 

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍റെ ഗദ്ഗദം കേട്ടത് സമൂഹമാധ്യമങ്ങളിലാണ്.് ഇത്തവണയും അവര്‍ക്കെന്നെ കൊല്ലാന്‍ കഴിഞ്ഞില്ലെന്ന്. ഞാന്‍ സുരക്ഷിതനാണെന്ന് സുഹൃത്തുക്കളെ അറിയിക്കുകയാണ്. ഓരോ ആക്രമണവും ഇടതുതീവ്രവാദം ചെറുക്കുന്നതിനുള്ള നമ്മുടെ പോരാട്ടത്തിന് ശക്തികൂട്ടുമെന്നാണ് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന്‍ തൊണ്ടയിടറിക്കൊണ്ട് ആഹ്വാനം നടത്തിയത്. (VISUAL fB HOLD)

ബി.ജെ.പിയുടെ അത്ര തന്നെ തൊലിക്കട്ടി ആര്‍ജിച്ചിട്ടില്ലാത്തതിനാലും സി.സി.ടി.വി വളരെ ക്ലിയറായി  ചതിച്ചതുകൊണ്ടും സി.പി.എം. സംസ്ഥാനസെക്രട്ടറി അത്രയും അങ്ങോട്ടു പോയില്ല. എങ്കിലും മോശമാക്കിയില്ല, സംസ്ഥാനസെക്രട്ടറിയെ കൊല്ലാന്‍ നടക്കുന്നവരാണ് മകന്‍റെ വീടിന് കല്ലെറിഞ്ഞതെന്ന് വളഞ്ഞുചുറ്റി അദ്ദേഹവും പറഞ്ഞുവച്ചു. 

സി.സി.ടി.വി HD മികവ് കൈവരിച്ചിരിക്കുന്ന കാലത്ത് ഈ മാതിരി വീരസ്യങ്ങളും കൊണ്ടു വരരുത് ജനനേതാക്കള്‍. ഇനി ഈ പറഞ്ഞതും നടന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? നാളുകളായി തുടരുന്ന പ്രാദേശികസംഘര്‍ഷങ്ങള്‍ തന്നെയാണ് ബി.ജെ.പിയുടെ സംസ്ഥാനകമ്മിറ്റി ഓഫിസിലേക്കും ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കും നീണ്ടത്. പക്ഷേ ഇത്തവണ ചെറിയ സംഭവങ്ങളില്‍ നിന്ന് സംഘര്‍ഷം വളര്‍ത്തിയതിനു പിന്നില്‍ കരുതിക്കൂട്ടിയുള്ള ആസൂത്രണം വ്യക്തം. രാഷ്ട്രീയസാഹചര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, അതില്‍ ബി.ജെ.പിക്കുള്ള അധികഉത്തരവാദിത്തവും. ഉറപ്പിച്ചു പറയട്ടെ, പ്രകോപനത്തില്‍ വീണുപോയി എന്ന ന്യായത്തില്‍ തീരുകയുമില്ല സി.പി.എമ്മിന്റെ പശ്ചാത്താപം. 

സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവുമധികം രാഷ്ട്രീയവളര്‍ച്ച നേടിയ ജില്ലകളിലൊന്നാണ് തിരുവനന്തപുരം. തിരുവനന്തപുരം ലോക്സഭാമണ്ഡലത്തില്‍ മാത്രം നാല് നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനമെങ്കിലും ഉറപ്പിച്ചിട്ടുണ്ട് എന്നത് തിരഞ്ഞെടുപ്പ് കണക്കുകള്‍ പറയുന്ന വസ്തുത.  ബി.ജെ.പി. ആര്‍ജിച്ച അതേ വളര്‍ച്ച, സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങളിലുമുണ്ടാകുന്നത് മനസിലാക്കാനെളുപ്പം.  നിലയുറപ്പിക്കുന്ന പാര്‍ട്ടിയും നിലനില്‍പ്പുറപ്പിക്കേണ്ട പാര്‍ട്ടിയും യുദ്ധമുഖമെന്ന മട്ടില്‍ തന്നെയാണ് അന്യോന്യം നേരിടുന്നത്. ഇത്തവണ എം.ജി.കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുയര്‍ന്ന സംഘര്‍ഷങ്ങള്‍ പലവഴിക്കു നീണ്ടിട്ടുണ്ട്. വിവാദസംഭവങ്ങളുണ്ടായ വ്യാഴാഴ്ചയും പ്രാദേശികമായി ചെറിയ പ്രശ്നങ്ങളുണ്ടായി. ഐരാണിമുട്ടത്തെ ഹോമിയോ കോളജിലെ എസ്.എഫ്.ഐ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ നിന്നാണ് അക്രമപരമ്പരയ്ക്ക് തുടക്കം കുറിച്ചതെന്ന് അവകാശപ്പെടുന്നു ഇടതുപക്ഷം. ആക്രമണവും പ്രത്യാക്രമണവുമുണ്ടായി.

നേതാക്കള്‍ പരസ്പരം സംസാരിച്ചൊതുക്കിയെന്ന സാഹചര്യത്തില്‍ നിന്ന് വളരെ പെട്ടെന്നാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. DYFI നേതാവിന്റെ വീട് ആക്രമിക്കപ്പെടുന്നു, പകരം ബി.ജെ.പി. കൗണ്‍സിലറുടെ വീടിനു നേരെ തിരിച്ചടി എന്ന നിലയില്‍ തുടങ്ങിയ ആക്രമണങ്ങള്‍ ബി.ജെ.പി. നേതാക്കളുടെയും സി.പി.എം നേതാക്കളുടെയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന നിലയിലേക്കു വളര്‍ന്നത് മണിക്കൂറുകള്‍ കൊണ്ടാണ്. കുന്നുകുഴിയിലെ ബി.ജെ.പി. ഓഫിസ് ആക്രമിക്കപ്പെടുന്നത് വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് പ്രത്യാക്രമണം എന്ന നിലയിലാണെന്നാണ് സി.പി.എം നിലപാട്. എന്നാല്‍ ഇതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് പറയാനുള്ള രാഷ്ട്രീയമര്യാദയെങ്കിലും സി.പി.എം പ്രകടിപ്പിച്ചു. 

ബി.ജെ.പി. ഓഫിസ് ആക്രമിച്ച, ഐ.പി.ബിനു അടക്കമുള്ള നേതാക്കളെ പാര്‍്ടടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡുചെയ്തതായും പാര്‍ട്ടി അറിയിച്ചു. ഇത്തരം പ്രകോപനങ്ങളില്‍ വീണു പോകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശനനിര്‍ദേശവും പരസ്യമായി പുറപ്പെടുവിച്ചു പാര്‍ട്ടി. പക്ഷേ രാഷ്ട്രീയസാഹചര്യം തിരിച്ചറിയാന്‍ ശേഷിയില്ലാതെ ബി.ജെ.പി. ഓഫിസ് ആക്രമിക്കാനിറങ്ങിയ നേതാവിനെ രണ്ടാം ഇരട്ടച്ചങ്കനായി വാഴിക്കുന്ന സൈബര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ കരുതലിന്  വിപരീതഫലം തന്നെയുണ്ടാക്കുമെന്നു തീര്‍ച്ച. എത്ര പ്രകോപനമുണ്ടായി എന്നതും ചില സാഹചര്യങ്ങളില്‍ പ്രതിരോധമാകില്ലെന്നു തിരിച്ചറിയാന്‍ രാഷ്ട്രീയവിദ്യാഭ്യാസമില്ലാത്തവരാണ് തലസ്ഥാനത്തെ പ്രാദേശികനേതാക്കള്‍ എന്നതില്‍ സി.പി.എം. തല താഴ്ത്തുക തന്നെ വേണം. ഒപ്പം ഭരണകക്ഷിക്കാരെ കണ്ടപ്പോള്‍ ചുമതല മറന്നു പോകുന്ന പൊലീസിനെക്കൂടി നല്ല വെളിച്ചത്തില്‍ നിര്‍ത്തി ന്യായീകരണങ്ങളില്ലാത്ത ബി.ജെ.പി. ഓഫിസ് ആക്രമണം.  

സി.സി.ടി.വി. കയ്യോടെ പിടിച്ചതുകൊണ്ടുകൂടിയാണ്  അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം. നിര്‍ബന്ധിക്കപ്പെട്ടത്. ക്യാമറയില്‍  പാര്‍ട്ടിയുടെ ശക്തരായ പ്രാദേശിക നേതാക്കളുടെ മുഖം വളരെ വ്യക്തമായി പതിഞ്ഞതുകൊണ്ടു കൂടിയാണ്. ഒരു സംശയവുമില്ല. പക്ഷേ അതുകൊണ്ടുമാത്രമല്ലെന്നും അതിലൊരു രാഷ്ട്രീയനിലപാടു കൂടിയുണ്ടെന്നും തിരിച്ചറിയണമെങ്കില്‍ ബി.ജെ.പിയുടെ പ്രതികരണം കാണണം. മറുപക്ഷം ആക്രമിക്കപ്പെട്ടതേ ബി.ജെ.പി. ഇതുവരെ അറിഞ്ഞിട്ടില്ല. പത്തോളം ആര്‍.എസ്.എസ്. - ബി.ജെ.പി. പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടും ഒരു വാക്കു കൊണ്ടു പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. അതെങ്ങനെ ഇരകളായി മാത്രം അഭിനയിക്കാനറിയുന്നവരില്‍ നിന്ന് എന്തു ഖേദപ്രകടനമാണ് പ്രതീക്ഷിക്കേണ്ടത്. 

കുമ്മനത്തിനെ കൊല്ലാന്‍ നോക്കിയതിലുള്ള ഞെട്ടല്‍ വിട്ടുമാറാത്തതുകൊണ്ടായിരിക്കണം, കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ടത് തിരിച്ചറിയാന്‍ ബി.ജെ.പി. നേതാക്കള്‍ക്ക് സാവകാശം കിട്ടിയിട്ടില്ല. കൊണ്ടും കൊടുത്തും എന്നതാണ് നടപ്പാക്കുന്ന പരിപാടിയെങ്കിലും ഇന്നേ വരെ കേരളത്തിലെ രാഷ്ട്രീയഅക്രമങ്ങളില്‍ സ്വന്തം പങ്കാളിത്തം അംഗീകരിക്കാനോ തിരുത്താനോ തയാറാകാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഇവിടെയും മറിച്ചൊന്നുമുണ്ടായില്ല.  സി.പി.എം നേതാക്കള്‍ ഒന്നുറങ്ങിയെണീറ്റപ്പോള്‍ തോന്നിയ അക്രമബുദ്ധിയാണ് സംസ്ഥാന കാര്യാലയം തകര്‍ത്തതെന്ന് ആത്മാര്‍ഥമായും അവര്‍ വിശ്വസിക്കുന്നുവെന്നു തോന്നിപ്പോകും പ്രതികരണങ്ങള്‍ കണ്ടാല്‍

ബി.ജെ.പിക്ക് അങ്ങനെ പറയാനുള്ള അവകാശമുണ്ട്. ഇരകളായി മാത്രം ഭാവിച്ച് മുതലെടുപ്പ് തുടരാന്ുള്ള സാഹചര്യം സി.പി.എമ്മും ചേര്‍ന്നൊരുക്കുന്നുണ്ട്. പക്ഷേ ഇതങ്ങ് അവസാനിപ്പിക്കാം, ഞങ്ങള്‍ തയാറാണെന്നു സി.പി.എം കൈ നീട്ടിയാലോ?

അതിനു ബി.ജെ.പി. പറയുന്ന മറുപടിയാണ് ശ്രദ്ധേയം. ആക്രമണം നടക്കുന്ന സമയത്തെ രാഷ്ട്രീയസാഹചര്യം  ഓര്‍മയില്ലേ? മെഡിക്കല്‍ കോളജ് അഴിമതിയില്‍ കുഴഞ്ഞു മറി‍ഞ്ഞ് ബി.ജെ.പി. നേതാക്കള്‍ തലയുയര്‍ത്താനാകാതെ നിന്നിരുന്ന അവസ്ഥ? അപ്പോള്‍ ഈ ആക്രമണം ആര്‍ക്കാണ് നേട്ടമായത്? നേതാക്കള്‍ നേരിട്ട് കോഴ വാങ്ങിയെന്ന നാണക്കേടില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയഅക്രമത്തിന്റെ ഇരകളായി വീണ്ടും വിങ്ങിപ്പൊട്ടുന്ന ബി.ജെ.പിയെ തിരിച്ചറിയേണ്ടേ? അത് മനസിലാക്കാന്‍ ബോധമില്ലാതെ, അതിനുള്ള അവസരമൊരുക്കുന്നതാരായാലും  അവര്‍ കേരളത്തിന്റെ രാഷ്ട്രീയശത്രുക്കളാണെന്ന് നിസംശയം പറയേണ്ടി വരും. മറുപക്ഷത്താണെങ്കില്‍ കോവളം കൊട്ടാരം കൈമാറ്റത്തിനു പിന്നില്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് സി.പി.എമ്മിനെ രക്ഷപ്പെടുത്തിയതും ഇതേ ആക്രമണപരമ്പരയാണ്.  ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കിട്ടുന്ന ഏതവസരവും ഏത് അക്രമത്തിന്റെ പേരിലായാലും കേരളവും കേന്ദ്രവും ഭരിക്കുന്ന കക്ഷികള്‍ക്ക് സൗകര്യമാണ്. അപ്പോള്‍ അവസാനമായി ഒന്നു മാത്രം നമ്മള്‍ മനസിലാക്കിവയ്ക്കുക. അവര്‍ക്കു വേണ്ടത് അധികാരമാണ്. നമുക്ക് വേണ്ടത് സമാധാനവും. തിരുവനന്തപുരത്തെ കണ്ണൂര്‍ ശൈലിയിലേക്ക് വിളിക്കുന്ന  ഒരു  പ്രകോപനത്തിലും വീഴാതെ മനസുറപ്പിക്കേണ്ടത് നമ്മളാണ്. അതിവിടെ നടക്കില്ലെന്ന് ഒരേ ശബ്ദത്തില്‍ ബി.ജെ.പിയെയും  സി.പി.എമ്മിനെയും  കേള്‍പ്പിക്കേണ്ടത് നമ്മളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :