എം.പിമാരെ കെണിയില്‍ കുടുക്കി പണംതട്ടുന്ന സ്ത്രീക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ തുടങ്ങി. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ തട്ടാന്‍ സംഘം ശ്രമിച്ചെന്ന ഗുജറാത്ത് എം.പിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞകൊല്ലം രണ്ട് എം.പിമാരില്‍നിന്ന് സമാനരീതിയില്‍ പണംതട്ടാന്‍ ശ്രമം നടന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എം.പിമാരെ മാത്രമാണ് സ്ത്രീ ഉള്‍പ്പെട്ട സംഘം ലക്ഷ്യമിടുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ എം.പി മാനഭംഗപ്പെടുത്തിയെന്ന് പൊലീസില്‍ വ്യാജപരാതി നല്‍കും.
ഗുജറാത്ത് എം.പി. കെ.സി.പട്ടേലാണ് ഒടുവിലത്തെ ഇര. സംഭവത്തെക്കുറിച്ച് എം.പി പറയുന്നതിങ്ങനെ. സഹായം അഭ്യര്‍ഥിച്ച് തന്നെ സമീപിച്ച സ്ത്രീ ഗാസിയാബാദിലെ വീട്ടിലേക്ക് ക്ഷണിച്ചു. കുടിക്കാന്‍ നല്‍കിയ ശീതളപാനീയത്തില്‍ ലഹരിമരുന്നു കലര്‍ത്തിയിരുന്നു. ബോധരഹിതനായ തന്‍റെ അപകീര്‍ത്തികരമായ ചിത്രങ്ങളെടുത്തു. അഞ്ചുകോടി രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 2016ല്‍ രണ്ട് എം.പിമാര്‍ സംഘത്തിന്‍റെ കെണിയില്‍ കുടുങ്ങിയെന്നാണ് വിവരം. ഇതില്‍ ഒരു എം.പിക്കെതിരെ ഇതേ സ്ത്രീ വ്യാജപരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ കേസിനെക്കുറിച്ചും ഡല്‍ഹി പൊലീസിന്‍റെ പ്രത്യേകസംഘം വിശദമായി അന്വേഷിക്കുന്നുണ്ട്.
Advertisement