മണൽ മാഫിയയ്ക്ക് എതിരെയുള്ള ഒറ്റയാൾപോരാട്ടം അഞ്ചു പതിറ്റാണ്ട് പിന്നിട്ടിട്ടും ഡാർളി അമ്മൂമ്മ നിർത്തുന്നില്ല. എന്നാൽ മണലൂറ്റിയെടുത്ത ഗർത്തങ്ങൾ നെയ്യാറിൽ ഇപ്പോഴും ഭീക്ഷണിയായി തുടരുന്നു. നെയ്യാറിന്റെ സംരക്ഷണം ഇനി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തുമെന്ന് നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ പറഞ്ഞു.
ഇന്നും ഡാർലി അമ്മൂമ്മയുടെ ശബ്ദത്തിന് ഇടർച്ചയില്ല. മണൽ മാഫിയ നെയ്യാറിനെ തുരന്ന് സ്വന്തം കിടപ്പാടം പൊലും ഭീക്ഷണിയിലായപ്പോഴാണ് ഡാർലി അമ്മൂമ്മ പോരാട്ട വഴിയിലിറങ്ങിയത്.വീടിനുചുറ്റുമുള്ള മണ്ണ് തുരന്നെടുത്തതോടെ വീട് ചെറു ദ്വീപിനു സമാനമായി മാറി.
ഒറ്റപ്പെട്ട ശബ്ദത്തിനൊപ്പം പിന്നീട് നാടും ,നാട്ടാരും ഒപ്പം നിന്നു. തുടർന്ന് അനുഭാവം പ്രകടിപ്പിച്ച് അധികാരികളുമെത്തി.എന്നിട്ടും നെയ്യാറിന്റെ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റമില്ല. സംരക്ഷണ ഭിത്തി എന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. നെയ്യാറിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തുമെന്ന് എം.എൽ.എ ,കെ.ആൻസലൻ പറഞ്ഞു.