മുപ്പതുവര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച അധ്യാപികയ്ക്ക് പൂര്‍വവിദ്യാര്‍ഥികളുടെ സ്നേഹസമ്മാനം. എല്ലാ ബാച്ചുകളിലെയും വിദ്യാര്‍ഥികള്‍ ഒരുമിച്ചെത്തിയാണ് ചെങ്ങന്നൂര്‍ ടി.ടി.ഐയിലെ പ്രിന്‍സിപ്പലിന് യാത്രയയപ്പ് നല്‍കിയത്.
ആലപ്പുഴ ചെങ്ങന്നൂര്‍ എസ്.സി.ആര്.വി ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ രമാദേവി ടീച്ചര്‍ക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ നല്കിയ ഗുരുവന്ദനമാണിത്. ടീച്ചറിന്റെ യാത്രയയപ്പിനെത്തിയത് മുപ്പത് ബാച്ചുകളില്നിന്നുള്ളവര്. 1987 ല്‍ ജോലിയില്‍ പ്രവേശിച്ച ടീച്ചറുടെ വിദ്യാര്‍ഥികളില്‍ തൊണ്ണൂറുശതമാനംപേരും ഇന്ന് അധ്യാപകര്‍. യാത്രയയപ്പ് അവിസ്മരണീയമാക്കാന്‍ തീരുമാനിച്ച പൂര്‍വവിദ്യാര്‍ഥികള്‍ ശലഭമെന്ന പേരില്‍ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ 150പേരാണ് ചെങ്ങന്നൂരിലെ വേദിയിലെത്തിയത്. പരിപാടിയുടെ ഭാഗമായി പലരും വേദിയിലെത്തി കലാപരിപാടികളും അവതരിപ്പിച്ചു. ഒരു ഗുരുവന്ദനം എന്നതിലുപരി വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്.