ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലിടം നേടാമെന്ന പ്രതീക്ഷയിലാണ് മലയാളി താരം ബേസില്‍ തമ്പി. ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ പതിെനാന്നു വിക്കറ്റുകളാണ് ഐപിഎലില്‍ നേടിയത്. പെരുമ്പാവൂരുകാരനായ ബേസിലിന്‍റെ ഐപിഎലിലെപ്രകടനത്തെ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുളളവര്‍ അഭിനന്ദിച്ചിരുന്നു. ഐപിഎലിനു േശഷം കൊച്ചിയില്‍ മടങ്ങിയെത്തിയ ബേസില്‍ മനോരമ ന്യൂസിനോട് മനസ് തുറന്നു.
സാക്ഷാല്‍ ക്രിസ് ഗെയ്്്ലിനെ പോലും വിറപ്പിച്ച ഈ ബോളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേക്കുളള വഴിതുറക്കുമെന്ന പ്രതീക്ഷയുമായാണ് ബേസില്‍ ഐപിഎല്‍ വേദിയില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കളം പങ്കിടാന്‍ കിട്ടിയ അവസരം കിട്ടിയത് കരിയറില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ഈ പെരുമ്പാവൂരുകാരന്‍.
കളിക്കക്കളത്തിലും പുറത്തും ചിരിപടര്‍ത്തിയ ഈ നിമിഷത്തെ പറ്റി ബേസില്‍ പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നു കിട്ടിയ അഭിനന്ദനമാണ് ഈ ഐപിഎലിനെ കുറിച്ചുളള ബേസിലിന്‍റെ ഏറ്റവും നല്ല ഓര്‍മ.