ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചായിരുന്നോ അത്? ഓസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ സ്കോർച്ചേഴ്സ് - ഹരികെയ്ൻ മത്സരത്തിനിടെ സ്കോർച്ചേഴ്സിന്റെ ആഷ്ടൺ ടർണെറും ടിം ബേഴ്സ്നാനും േചർന്നാണു മനോഹരമായ ക്യാച്ചെടുത്തത്. രണ്ടു പേർ ചേർന്ന് ഒരു ക്യാച്ചെടുത്തു എന്നതും ക്രിക്കറ്റിലെ അപൂർവത.
കഴിഞ്ഞ 21ന് ബ്ലഡ്സ്റ്റോൺ അരീനയിൽ നടന്ന മത്സരത്തിൽ ഹരികെയിൻ ടീമിന്റെ ജോർജ് ബെയ്‌ലിയെ പുറത്താക്കിയതായിരുന്നു ക്യാച്ച്. ബെയ്‌ലി ഉയർത്തിയടിച്ച പന്ത് അതിർത്തിവര കടക്കുംമുൻപ് ടെർണർ ചാടിപ്പിടിച്ചു. ബൗണ്ടറി ലൈനിനു പുറത്തേക്കു പറക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിനുള്ളിലേക്ക് എറിയുന്നു. ബൗണ്ടറി ലൈനിനുള്ളിൽനിന്ന് ബേഴ്സ്നാൻ സുരക്ഷിതമായി പന്ത് കൈക്കുള്ളിൽ ഒതുക്കുന്നു.
തേഡ് അംപയർ ഏറെ നേരം വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒട്ട് വിധിച്ചത്. വിഡിയോ കാണാം