കുറച്ച് ആഴത്തിൽനിന്നാണ് ഈ ആഴ്ചയിലെ ചൂണ്ടുവിരൽ, ദുരിതങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോയവർക്ക് ഇടയിൽ നിന്ന്, ഉന്നതങ്ങളിലേക്കാണ്, അധികാരത്തിന്റെ ഉന്നതങ്ങളിലേക്കാണ് വിരൽ ചൂണ്ടാൻ ഉള്ളത്. ദാരിദ്രം ഇല്ലാതാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ട, ആ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരുന്ന ഒരു പരിധിവരെ വിജയിച്ചിരുന്ന തൊഴിലുറപ്പു പദ്ധതിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
രാജ്യത്തെ പ്രജകളുടെ പട്ടിണിമാറ്റാനും തൊഴിൽനൽകാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പോക്ക് അത്രേ സുഖകരമല്ലെന്ന് പലരും പറയുന്നുണ്ട്, ഇത്രെയും വലിയൊരു പദ്ധതിയല്ലേ ഇന്നല്ലെങ്കിൽ നാളെ പരിഹരിക്കപ്പെടും എന്ന് കരുതിയെങ്കിലും തെറ്റി . സ്ഥിതി ഗുരുതരമാണ് അതീവ ഗുരുതരം.