ഐതിഹാസികമായ ഒരു സമരവിജയത്തിലേക്കാണ് ഈ ആഴ്ച ചൂണ്ടുവിരൽ . സമരഭൂമിയിൽ ഉറച്ചുനിന്നുകൊണ്ടാണ് ഞങ്ങൾ സംസാരിക്കുന്നത്, സമരപന്തൽ പിന്നിലുണ്ട്. നീണ്ടു നിന്ന, വർഷങ്ങൾ നീണ്ടുനിന്ന സമരത്തിനൊടുവിൽ കോകോ കോള കേരളത്തിൽനിന്ന് പ്ലാച്ചിമടയിൽനിന്നു പിൻവാങ്ങുകയാണ്.
ഏതു ഒരു കഥയാണ് ലോക ശ്രദ്ധ ആകർഷികേണ്ട ഒരു കഥ; വർഷങ്ങൾ കഴിഞ്ഞും തുടരുന്ന സമരക്കഥ. ദശകങ്ങളായി ഒരു ബഹുരാഷ്ട്ര ശീതള പാനീയ കമ്പനിക്കെതിരെ ഒരു ജനത നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ വർത്തമാനം, പ്ലാച്ചിമടയിലെ കോകോ കോള കമ്പനി കേരളത്തിലെ പ്രവർത്തനങ്ങൾ നിറുത്തിയിരിക്കുന്നു എന്ന് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു, അവർ എങ്ങിനെ വന്നു, എന്തിനു പോകുന്നു, എന്തൊക്കെ ചെയ്തിട്ട് പോകണം ഇതൊക്കെ ചരിത്രമാകണം. സ്കൂൾ തലം മുതൽ കേരളത്തിലെ വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തണം. ഇത് കേരളത്തിന് അഭിമാനിക്കാനും ജാഗ്രത പുലർത്താനും ഒരേപോലെ സാഹചര്യമൊരുക്കുന്ന സന്ദർഭമാണ്.