കശ്മീർ, ജെഎൻയു, രോഹിത് വെമുല ഈ വാക്കുകൾ മിണ്ടരുതെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. മിണ്ടരുതെന്ന് മാത്രമല്ല ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും പാടില്ല. തിരുവനന്തപുരത്ത് നടക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിനോട് അനുബന്ധിച്ചാണ് കേന്ദ്രസർക്കാരിന്റെ ഈ നിലപാട് പുറത്തുവന്നത്. കാരണമില്ലാതെ മൂന്ന് ഡോക്യുമെന്ററികൾക്ക് പ്രദർശനാനുമതി നിഷേധിച്ചു. ഡോക്യുമെന്ററിയിൽ ഒതുങ്ങുമോ കേന്ദ്രസർക്കാരിന്റെ ഈ നടപടികൾ?