പ്രതികൂല കാലാവസ്ഥയിൽ മാത്രമാകും നാം തീരദേശത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ കുറെയധികം മനുഷ്യരുണ്ട്. ജീവിതങ്ങളുണ്ട്. പക്ഷേ വാർത്തകളിൽ അവർ കടന്നു വരുന്നത് കാലാവസ്ഥയുടെ ആക്രമണങ്ങളിൽ മാത്രമാണ് എന്നേയുളളു. ഏറിയോ കുറഞ്ഞോ കേരളത്തിന്റെ തീരദേശത്ത് എമ്പാടും പ്രതികൂല സാഹചര്യം നിലവിൽ ഉണ്ട്.തീരദേശമെന്നാൽ രാജ്യത്തിന്റെ അതിർത്തി തന്നെയാണ്. അതിർത്തിയിലേയ്ക്കു നോക്കു... അതിർത്തിയിലേയ്ക്ക് നോക്കുവെന്ന് ആക്രോശിക്കുന്നവർ കണ്ണു തുറന്നു ഇവരുടെ ജീവിതം ഒന്നു കണ്ടിരുന്നെങ്കിൽ.