ഒരു സമരത്തെകുറിച്ചാണ് ഈ ആഴ്ച, ഈ സമരത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ചൂണ്ടുവിരൽ വിരൽ ചൂണ്ടുന്നത് . കേരളം, കേരളത്തിലെ പൊതു സമൂഹം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു സമരത്തിലേക്ക് ഒരു ജനവിഭാഗത്തിലേക്ക് , കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിലേക്ക്
കേരളത്തിലെ ആരോഗ്യ മേഖലയിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് എത്ര വലുതാണെന്ന് മലയാളിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല തികഞ്ഞ ബോധ്യമുണ്ട് . കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരമുഖത്താണ് , പണിമുടക്കി രോഗികളെ ബുദ്ധിമുട്ടിക്കാത്ത ധർമ്മ സമരം. ആമുഖമായി തന്നെ പറയട്ടെ ഈ സമരത്തിൽ കേരളത്തിലെ നഴ്സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അങ്ങേയറ്റം ന്യായമാണെന്ന് ആർക്കും മനസിലാകും . നഴ്സുമാരല്ലേ ഭൂമിയിലെ മാലാഖാമാരല്ലേ അവരിങ്ങനെ സമരംചെയ്യുന്നത് നീതികേടല്ലേ എന്ന പതംപറച്ചിലിന് ആദ്യംതന്നെ മറുപടി പറയാം .