കോഴിക്കോട് ഒരു കർഷകൻ ആത്മഹത്യ ചെയ്തു, അദ്ദേഹം ചുമ്മാതെ മരിച്ചതല്ല , ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണ് , ഉദ്യോഗസ്ഥരും ഭരണകൂടവും ചേർന്ന് കുറെയേറെ മനുഷ്യരെ ആത്മഹത്യാമുനമ്പിൽ നിറുത്തിയിട്ടുണ്ട് , ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളെ തന്നെ . വയനാട്ടിൽ നിന്നാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ
ഒരു കർഷകൻ ആത്മഹത്യ ചെയ്തു , വില്ലേജോഫീസിൽ നിന്ന് ന്യായമായി ചെയ്തുകിട്ടേണ്ട കാര്യം നടന്നുകിട്ടാൻ നടന്നു നടന്നു നടന്നു വലഞ്ഞപ്പോഴാണ് കർഷകൻ ആത്മഹത്യ ചെയ്തത് . ഉദ്യോഗസ്ഥർ അങ്ങിനെയാണ്, ജനങ്ങളെ പന്തുതട്ടി പടിക്കുന്നവരാണ് , കർഷകന്റെ ആത്മഹത്യയെക്കാൾ വീറോടെ നവ മാധ്യമങ്ങളിലെ ആക്ടിവിസ്റ്റുകൾ ചർച്ച ചെയ്യുന്നത് മറ്റൊരുവിഷയമാണ് ആദിവാസി നേതാവ് സി കെ ജാനു ഒരു കാറുവാങ്ങി അത് വലിയ പാതകമായിപോയത്രെ . ജാനുവാങ്ങിയ കാറിനെപ്പറ്റി അറിയാനാണ് ചൂണ്ടുവിരൽ വയനാടൻ ചുരം കടന്നത് , ഓരോ വയനാടൻ യാത്രയിലും കാണുന്ന ഒരു കാഴ്ചയുണ്ട് , ദേശീയപാതയോരത്തും മറ്റുമായി കുറെയേറെ ചെറ്റകുടിലുകളുമുണ്ട് , കുറെയേറെ വർഷങ്ങളായി കാണുന്നതാണ് , മാറി മാറി വരുന്ന സർക്കാരുകളും ആത്മാർത്ഥത ഹരമാക്കി മാറ്റിയ ഉദ്യോഗസ്ഥരും ചേർന്ന് സൃഷ്ടിച്ചതാണ് ഈ കുടിലുകൾ , സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുക്കമില്ലാത്ത ആദിവാസികളാണ് ഈ കുടിലുകളിലുള്ളത് , ഇത്ഒരു സമരമാണ് ജീവിത സമരം.