താന്‍ ബിസിസിഐ പ്രസിഡന്‍റാകുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്ന് ടി.സി.മാത്യു. ബിസിസിഐയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാെതയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മാത്യു കുറ്റപ്പെടുത്തി. മികച്ച ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റ് ഭരണാധികള്‍ എന്ന നിലയില്‍ വിജയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്‍റ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഒന്നും പറയാറായിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ തലവനാകാനുളള സാധ്യതകള്‍ പൂര്‍ണമായും തളളിക്കളയുന്നില്ല ടി.സി.മാത്യു. അതേസമയം ലോധ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ കുറിച്ചും കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ചുവടുപിടിച്ച് സുപ്രീംകോടതി സ്വീകരിച്ച നടപടികളെ കുറിച്ചും ചില അഭിപ്രായ വ്യത്യാസങ്ങളും ബിസിസിഐയുെട വൈസ്് പ്രസിഡന്‍റ് പങ്കുവയ്ക്കുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗംഗുലിയടക്കമുളള താരങ്ങള്‍ ബിസിസിഐ തലപ്പത്തേക്കെത്താനുളള സാധ്യതകള്‍ നിലനില്‍ ടി.സി.മാത്യുവിന്‍റെ ഈ പ്രസ്താവനയ്ക്കും പ്രാധാന്യമേറെയാണ്.
നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം ഏറെ വൈകാതെ ചേരുമെന്നും ടി.സി.മാത്യു അറിയിച്ചു.