കോഴിക്കോട് വടകരയില്‍ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. മടപ്പള്ളി സ്വദേശി ഹാരിസിനെയാണ് വടകര സിഐയും സംഘവും പിടികൂടിയത്. കഴിഞ്ഞദിവസം വടകര ദേശീയപാതയിലായിരുന്നു സംഭവം. ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ പ്രതി കാറിലേയ്ക്ക് പിടിച്ചുകയറ്റാൻ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചുദൂരം ഹാരിസ് കാറിൽ പെൺകുട്ടിയെ പിന്തുടർന്നെങ്കിലും പിന്നീട് വേഗത്തിൽ ഓടിച്ച് നീങ്ങി. കാറിന്റെ നമ്പർ മനസിലാക്കിയ പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. കാറിന്റെ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഹാരിസിനെ പിടികൂടിയത്. പെൺകുട്ടിയ്ക്ക് യുവാവിനെ പരിചയമില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. തട്ടിക്കൊണ്ടുപോകലിന്റെ കാരണം വ്യക്തമല്ല. പോക്സോ വകുപ്പ് ചുമത്തിയാണ് ഹാരിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
- Home
- Daily Programs
- Kuttapathram
- വടകരയില്‍ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ
More in Kuttapathram
-
പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന് പിടിയില്‍
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
-
സിനിമ കണ്ട് ഐപിഎസ് ആയി, സിനിമാസ്റ്റൈലിൽ കോപ്പിയടിച്ച് പുറത്തായി
-
ഖാസി സി.എം. അബ്ദുല്ല മൗലവി വധം; വെളിപ്പെടുത്തലുമായി ഒാട്ടോ ഡ്രൈവര്‍
-
യുവാവിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി
-
ആഡംബര ജീവിതത്തിനായി കവർച്ച: യുവാക്കൾ അറസ്റ്റിൽ
-
വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
മലയാളി ഹോട്ടലുടമയുടെ കൊലപാതകം; പ്രതി പിടിയിൽ
-
വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്