തടവറയിൽ നിന്ന് ഇനി ഗാനമേള ട്രൂപ്പും.. വിയ്യൂർ സെൻട്രൽ ജയിലിലാണ് സംസ്ഥാനത്ത് ആദ്യമായി തടവുകാരെ ഉൾപ്പെടുത്തി ഗാനമേളയും മിമിക്രിയും കോൽക്കളിയുമൊക്കെയായി ഫ്രീഡം മെലഡി ട്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ജയിലിന് പുറത്തിറങ്ങി കലാപരിപാടി അവതരിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് ഈ കലാസംഘം.
ജയിലിൽ നിന്ന് ചപ്പാത്തിയും ചിക്കനും കേക്കും മാത്രമല്ല....ആവശ്യമെങ്കിൽ ഗാനമേള ട്രൂപ്പിനെയും കിട്ടും. വിയ്യൂർ സെൻട്രയിൽ ജയിലിലെ കലാകാരൻമാർ ഒത്തുചേർന്ന ഫ്രീഡം മെലഡി സംസ്ഥാനത്ത് ആദ്യമായി ജയിൽ ടീമെന്ന ബഹുമതിയോടെ അരങ്ങേറി..
വിയ്യൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ മൂന്ന് മാസത്തോളം നീണ്ട പരിശീലനം. ഇരുപത് പേരടങ്ങുന്ന സംഘം....ഈ കലാസംഘമുണ്ടാക്കിയതിന് പിന്നിൽ ജയിൽ വകുപ്പിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.
കരോക്കെ ഗാനമേളയും സ്കിറ്റും നാടൻ കോൽക്കളിയുമാണ് സംഘം അവതരിപ്പിക്കുന്നത്. നേരത്തെ തടവുകാരുടെ വോളിബോൾ ടീമും വിയ്യൂരിൽ രൂപീകരിച്ചിരുന്നു. ടി.പി കേസ് പ്രതികളടങ്ങിയ വോളിബോൾ ടീം പ്രത്യേക അനുമതിയോടെ ജയിലിന് പുറത്തിറങ്ങി കളിച്ചു.അതുപോലെ ജയിൽ മതിലിനപ്പുറമുള്ള വേദിക്കായി ഡി.ജി.പി അപേക്ഷ നൽകിയിരിക്കുകയാണ് ഫ്രീഡം മെലഡിയും..