കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സൗരോർജ വൈദ്യുതി നിലയം പ്രവർത്തനം ആരംഭിച്ചു. 650 മെഗാവാട്ടാണ് തലക്കുളത്തൂരിലെ ഈ നിലത്തിന്റെ ഉൽപാദനശേഷി.
തലക്കുളത്തൂർ തൂണുമണ്ണിൽ കെ.എസ്. ഇ.ബിയുടെ മൂന്നര ഏക്കർ സ്ഥലത്താണ് സൗരോർജ നിലയം സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം ശരാശരി പത്ത് ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. 300 വാട്ട് ശേഷിയുള്ള 2360 സോളാർ പാനലുകളാണ് ജില്ലയിലെ ആദ്യത്ത സൗരോർജ നിലയത്തിനായി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി മന്ത്രി എം.എം.മണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സൗരോർജ നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കൊടുവള്ളി സബ് സ്റ്റേഷനിലേയ്ക്കാണ് എത്തിക്കുന്നത്. കൊടുവള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി ക്ഷാമത്തിന് ഇതോടെ ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.