ഒന്നൊഴിയാതെ വേട്ടയാടുന്ന രോഗങ്ങൾക്ക് മുന്നിൽ നിസഹായരായി ഒരു കുടുംബം. അരയ്ക്ക് താഴെ തളർന്ന മകനും ഹൃദ്‌രോഗിയായ ഭാര്യയ്ക്കും അച്ഛനും ഒരു നേരത്തെ മരുന്നിനുള്ള വക കണ്ടെത്താൻ കഷ്ടപ്പെടുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ബിജു. രോഗിയായ ബിജുവിന്റെ ആക്രി വ്യാപാരത്തിലെ വരുമാനമാണ് ഈ കുടംബത്തിന്റെ ജീവൻ പിടിച്ചുനിർത്തുന്നത്
കഴിഞ്ഞ പതിനെട്ട് വർഷമായി ബിജുവിന്റെ മകൻ ജിഷ്ണു ഈ കിടപ്പ് കിടക്കുകയാണ്. ഒന്നനങ്ങാൻ പോലുമാകാത്തതിനാൽ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടി വ്രണങ്ങളായിരിക്കുകയാണ്. മല മൂത്ര വിസർജനവും ഈ കിടപ്പിൽ തന്നെ. ഇതിനിടെ വൃക്കകളും തകരാറിലായി. ജിഷ്ണുവിന്റെ ചികിൽസയ്ക്ക് നെട്ടോട്ടമോടുന്നതിനിടയിൽ കൈത്താങ്ങാവേണ്ട ഭാര്യയും രോഗിയായി.
ആസ്മ ബാധിച്ച് അച്ഛൻ കിടപ്പിലായിട്ട് മാസങ്ങളായി. കുടുംബാഗംങ്ങൾക്ക് ഒരിറ്റുവെള്ളം കുടിക്കണമെങ്കിൽ ബിജുവിന്റെ വരുമാനം വേണം. കടുത്ത ആസ്മയുണ്ടായിട്ടും അത് വകവെക്കാതെ ബിജു ആക്രി കച്ചവടത്തിനു പോകുന്നത് ഈ ഒറ്റ കാരണം കൊണ്ടു തന്നെ.ജിഷ്ണുവിന്റെ ചികിത്സയ്ക്കായി കടം വാങ്ങി കിടപ്പാടം വരെ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. ശസ്ത്രക്രിയയ്ക്ക് ഇനിയും ലക്ഷങ്ങൾ ആവശ്യമാണ്. ഇത് വരെ മുന്നെണ്ണം കഴിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പണം കെട്ടിവെച്ചെങ്കിൽ മാത്രമെ ചികിത്സ തുടരാനാകു. ആറാം ക്ലാസ് വരെ ജിഷ്ണു പഠിച്ചിരുന്നു.
ഇളയ സഹോദരൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കുടംബത്തിന്റെ ചികൽസാ ചെലവിനും വീട്ടാവശ്യങ്ങൾക്കും ഇളയമകന്റെ വിദ്യാഭ്യാസച്ചെലവിനും എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഈ നിർധന കുടംബം. സുമനസുകൾക്ക് കേരള ഗ്രാമീൺ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലെഅക്കൗണ്ടിലേ്ക്ക് പണം നൽകി സഹായിക്കാം.
Biju Bhaskaran
അക്കൗണ്ട് നമ്പർ- 40546100005847.
IFSC കോഡ്- KLGB 0040546.
കേരള ഗ്രാമീൺ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖ